നീലേശ്വരം: പൊടോതുരുത്തിയിലെ അജിത് കുമാർ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ ചെറുവത്തൂർ മയിച്ച വീരമല കുന്നിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. അജിത് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ഭാര്യ: സിന്ധു. മകൾ: ജിത. സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീജ. കൈവേലിക്കാരൻ കുമാര കൃഷ്ണന്റെയും ജാനകിയുടെയും മകനാണ്. സംസ്കാരം ഇന്ന് രാവിലെ ഏഴിന് പൊടോതുരുത്തിയിൽ.