തൃക്കരിപ്പൂർ: ഉടുമ്പുന്തല ഗവ. എൽ.പി സ്‌കൂൾ വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ നടത്തി.ചെറുവത്തൂർ എ.ഇ.ഒ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.എം യാക്കൂബ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.കെ രാജൻ സ്വാഗതം പറഞ്ഞു. വി.ടി ഷാഹുൽ ഹമീദ്, റസാഖ് പുനത്തിൽ, വി.പി ഖാലിദ്, കെ. കണ്ണൻ, പി. കുഞ്ഞികൃഷ്ണൻ, എം.വി ഉണ്ണികൃഷ്ണൻ, മദർ പി.ടി. എ പ്രസിഡന്റ് മൈമൂനത്ത്, എ.വി വിക്രമനുണ്ണി പ്രസംഗിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മാനങ്ങൾ വിതരണം ചെയ്തു. എ.ജി അഷ്റഫ് പരിപാടിക്ക് നേതൃത്വം നൽകി.


നൂറ് മേനി വിളഞ്ഞ് കൃഷി

തെയ്യം കെട്ട് കൂവ്വം അളക്കൽ 24 ന്

പാലക്കുന്ന്: തെയ്യംകെട്ടുമഹോത്സവത്തിനെത്തുന്ന ആയിരങ്ങൾക്കായി വിശേഷസദ്യയൊരുക്കുന്നതിനായി ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൃഷി വിളവെടുപ്പ് സമൃദ്ധം. ആയിരക്കണക്കിന് കുമ്പളം, മത്തൻ, വെള്ളരി എന്നിവയാണ് പാടത്തുനിന്നു വിളവെടുത്ത് തറവാട്ടിലെത്തിച്ചത് .
വണ്ണാത്തികടവിലെ രണ്ടേക്കറോളം വരുന്ന വയലിൽ ഡിസംബറിലാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. തറവാട്ടിലെ വനിത കൂട്ടായ്മയും വിവിധ കുടുംബശ്രീ യൂണിറ്റുകളും ചേർന്നാണ് കൃഷിയിറക്കിയത്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച്.നാരായണൻ, ജനറൽ കൺവീനർ പള്ളം കുഞ്ഞിരാമൻ, ട്രഷറർ പള്ളം ശ്രീധരൻ, വള്ളിയോട്ട് കുമാരൻ, പി.വി. ഭാസ്‌കരൻ, ടി.ടി. കുഞ്ഞിരാമൻ, കാർത്ത്യായനി ബാബു, വിനയ വേണുഗോപാലൻ, ഗോപു തല്ലാണി, സത്യൻ മഠത്തിൽ, കേവീസ് ബാലകൃഷ്ണൻ, പ്രഭാകരൻ തെക്കേക്കര എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. ഏപ്രിൽ നാലു മുതൽ ഏഴുവരെ നടക്കുന്ന തെയ്യംകെട്ടിന് 24ന് കൂവ്വം അളക്കും.