പരീക്ഷാഫലം
ഏഴും അഞ്ചും സെമസ്റ്റർ ബി.എ. എൽ എൽ.ബി. (റഗുലർ/സപ്ലിമെന്ററി) നവംബർ 2017 പരീക്ഷാകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 29 വരെ സർവകലാശാലയിൽ സ്വീകരിക്കും.
.
പരീക്ഷാവിജ്ഞാപനം
ഏപ്രിൽ 10 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽ എൽ.എം. (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 25 വരെ പിഴയില്ലാതെയും 27 വരെ 160 രൂപ പിഴയോടും കൂടെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എൽ എൽ. എം. (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 25 വരെ പിഴയില്ലാതെയും 29 വരെ 160 രൂപ പിഴയോടും കൂടെ അപേക്ഷിക്കാം.
പരീക്ഷകൾ മാറ്റി വച്ചു
29ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി. പരീക്ഷകൾ മാറ്റിവച്ചു.
തീയതികൾ നീട്ടി
നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഓൺലൈനായി സമർപ്പിക്കേണ്ട തീയതി 30 വരെയും ഹാർഡ് കോപ്പികൾ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ 4വരെയും നീട്ടി.