മട്ടന്നൂർ: യു.ഡി.എഫ്. മട്ടന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺ സ്‌ക്വയറിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ., സ്ഥാനാർഥി കെ.സുധാകരൻ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, അബ്ദുറഹ്മാൻ കല്ലായി, സജീവ് ജോസഫ്, വി.എ.നാരായണൻ, ഇല്ലിക്കൽ അഗസ്തി, കെ.സുനിൽകുമാർ, വത്സൻ അത്തിക്കൽ, മനോജ് ശങ്കരനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.ഇ.പി.ഷംസുദ്ദീൻ ചെയർമാനും വി.ആർ.ഭാസ്‌ക്കരൻ കൺവീനറും ടി.വി.രവീന്ദ്രൻ ട്രഷററുമായി 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.