മട്ടന്നൂർ: ശിവപുരത്ത് കശുമാവ് തോട്ടം കത്തിനശിച്ചു.ശിവപുരം നടുവ നാട് റോഡിൽ പാങ്കളത്തെ മൊയ്തൂട്ടിയുടെ ഉടമസ്ഥയിലുള്ള നാല് ഏക്കർ കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്.ഇന്നലെ രാത്രി ഏഴ് മണിയോടെ യാണ് തീ പടരുന്നത് സമീപത്തെ വീട്ടുകാർ കണ്ടത്. മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ കൂടുതൽ നാശം ഒഴിവായി.


കലവറ നിറയ്ക്കൽ ഘോഷയാത്ര

ചെറുപുഴ: ആയന്നുർ ശ്രീ ശിവക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ മുന്നോടിയായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. 28 വരെയാണ് ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷം നടക്കുന്നത്. ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര പരിസരത്തു നിന്നുമാരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി പുതിയ പാലം വഴി ആയന്നൂർ ക്ഷേത്രത്തിലെത്തി. താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

ശവ യാത്ര 28ന്

ഇരിട്ടി: മൊറട്ടോറിയം കാലത്ത് കോടതിയിൽ കർഷകർക്കെതിരേ നൽകിയ എല്ലാ കേസുകളൂം പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓൾ കേരളഫാർമേഴ്‌സ് ആസോസിയേഷൻ ഈ മാസം 28ന് ശവ യാത്ര നടത്തും. വൈകുന്നേരം മൂന്ന് മണിക്ക് ഇരിട്ടിയിൽ നിന്ന് നൂച്ച്യാട് ബാങ്കിന്റെ ഹെഡ് ഓഫീസായ മണിക്കടവിലേക്കാണ് യാത്ര.


മെരുവമ്പായി ഐ ടി സി കോളേജ്,
തുടർന്ന് മാനന്തേരി ഖാദി കേന്ദ്രം, ആയിത്തറ മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ ,കോളയാട് ദൈവദാൻ സെന്റർ, ആലച്ചേരിയിലെ സ്‌നേഹ ഭവൻ എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം ശിവപുരത്തെ കുടുംബയോഗത്തിലും സ്ഥാനാർത്ഥി സംസാരിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ തില്ലങ്കേരി ശങ്കരൻക്കണ്ടി കോളനിയിൽ സന്ദർശനം മട്ടന്നൂർ നാഗവളവിലെത്തുമ്പോൾ സമയം മൂന്ന് മണി . ഉച്ചഭക്ഷണത്തിനു ശേഷം ഉടൻ തന്നെ മട്ടന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിലെത്തി ചന്ദ്രൻ തില്ലങ്കേരി, പാപ്പച്ചൻ മാസ്റ്റർ, സത്യൻ നരവൂർ , വി .ആർ ഭാസ്‌കരൻ , ടി.വി രവീന്ദ്രൻ, ഇ പി ഷംസുദിൻ , നൗഫൽ മെരുവമ്പായി, സി.വി പ്രീതൻ, റിജിൽ മാക്കുറ്റി തുടങ്ങിയവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.