കൂത്തുപറമ്പ്: തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി കൂത്തുപറമ്പ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി. പ്രശ്‌നബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കേന്ദ്ര സായുധ സേനയുടെ മാർച്ച്. സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനും ജനങ്ങളിൽ സുരക്ഷാ ബോധം സൃഷ്ടിക്കുന്നതിനുമായിരുന്നു റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉൾപ്പെടെയുള്ള സേന മാർച്ച് നടത്തിയത്.
ഇന്നലെ രാവിലെയോടെ കൂത്തുപറമ്പിൽ എത്തിയ കേന്ദ്രസേനാംഗങ്ങൾ വിവിധ ഭാഗങ്ങളിൽ റൂട്ട് മാർച്ച് നടത്തി. രാവിലെ കൈതേരി ഇടത്തിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് ആയിത്തറ മമ്പറം ഗവ: ഹയർ സെക്കന്ററി സ്‌കൂൾ വഴി കടന്നു പോയ ശേഷം വട്ടപ്പാറയിലാണ് സമാപിച്ചത്. അൻപത്തിമൂന്ന് റാപ്പിഡ് ആക് ഷൻ ഫോഴ്‌സ് അംഗങ്ങളാണ് റൂട്ട് മാർച്ചിൽപങ്കെടുത്തത്. നീർവേലി,ആമ്പിലാട്, കിണറ്റിന്റവിട, കിണവക്കൽ മേഖലയിലും കേന്ദ്രസേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. കൂത്തുപറമ്പ് സി.ഐ. ബി.രാജേന്ദ്രൻ, എസ്.ഐ. പി .റഫീക്ക്, പാനൂർ എസ്.ഐ. ടി.കെ.ശ്രീജിത്ത്, എ.എസ്.ഐ. കെ.എ.സുധി, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.അനിൽകുമാർ തുടങ്ങിയവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.
(കേന്ദ്രസേന നടത്തിയ റൂട്ട് മാർച്ച്)