പെരളശ്ശേരി:പാവങ്ങളുടെ പടത്തലവനായി വിശേഷിപ്പിക്കപ്പെടുന്ന എ.കെ.ജിയുടെ സ്മരണ പുതുക്കി ജന്മനാടായ പെരളശ്ശേരി. പ്രകടനത്തിനും പൊതുസമ്മേളനത്തിനും നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. എ കെ.ജി.സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കെ.കെ.നാരായണൻ ,​എരിയ സെക്രട്ടരി കെ.വി.ബാലൻ, ജില്ലാ സെകട്ടേറിയറ്റ് മെമ്പർ എൻ.ചന്ദ്രൻ ജില്ലാക്കമ്മറ്റി മെമ്പർ കെ.ദാസ്‌ക്കരൻ കെ.വി.ബിജു എം കെ മുരളി പി. രഘു തുടങ്ങിയവർ നേതൃത്വം നൽകി.' റെഡ് വളണ്ടിയർമാർച്ചും ബഹുജന പ്രകടനവും എ.കെ.ജി.സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് മൂന്നു പെരിയ വഴി പൊതു സമ്മേളനം നടക്കുന്ന സമൃദ്ധി മൈതാനിയിലെ പ്രത്യേകം സജ്ജമാക്കിയ എ കെ.ജി.നഗറിൽ സമാപിച്ചു.

പൊതു സമ്മേളനം സി.പി.. എം. പൊളിറ്റ് ബ്യൂറോ മെമ്പർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തുതു പ്രകാശ് കാരാട്ടിന്റെ പ്രസംഗം എൻ. സുകന്യ പരിഭാഷപ്പെടുത്തി.പൊതു സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി.വി.ഭാസ്‌കരൻ അദ്ധ്യക്ഷനായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്രീമതി സി.പി എം ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ,​ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കെ.കെ നാരായണൻ ,​എൻ ചന്ദ്രൻ ,​കെ.ഭാസ്‌കരൻ പി.കെ.ശബരീഷ് കുമാർ അഡ്വക്കറ്റ് പി.ശശി എന്നിവർ സംസാരിച്ചു.സംഘാടക സമതി ജനറൽ കൺവീനർ എം.കെ.മുരളി സ്വാഗതം പറഞ്ഞു.കോഴിക്കോട് നവചേതനയുടെ നായ പൈസ്സ എന്ന നാടകം അരങ്ങേറി.

ഇരുനില വീടിനു തീപിടിച്ചു

കണ്ണൂർ: തളാപ്പ് അമ്പാടി മുക്കിനു സമീപം പൂട്ടിയിട്ട ഇരുനില വീടിനു തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സി. പ്രമോദിന്റെ ഉടമസ്ഥതയിലെ വൈറ്റ് ഹൗസിലെ മുകൾ നിലയിലെ മുറിയിലാണു തീപിടുത്തം ഉണ്ടായത്. പ്രദേശവാസികൾ കണ്ടതിനെ തുടർന്ന് അഗ്‌നിശമനസേന എത്തി തീയണച്ചു. 50,000 രൂപയുടെ നാശ നഷ്ടമുണ്ടായി. എ.സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്നാണു പ്രാഥമിക നിഗമനം. എ.സി, ജനൽ, മരത്തിന്റെ ഒരു അലമാര എന്നിവ കത്തി നശിച്ചു. എ. കുഞ്ഞിക്കണ്ണൻ, എം.കെ റിജു, എസ്. ഗിരീഷ്, എസ്. അനുരാഗ്, ലക്ഷ്മണൻ, സി. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേനാ അംഗങ്ങളാണ് തീയണച്ചത്.

രവീശ തന്ത്രി കുണ്ടാറിന് സ്വീകരണം നൽകി
കാസർകോട്: എൻ.ഡി.എ കാസർകോട് ലോകസഭ മണ്ഡലം സ്ഥാനാർത്ഥിയായ ശേഷം ആദ്യമായി കാസർകോട് എത്തിയ രവീശ തന്ത്രി കുണ്ടാറിന് ആവേശ്വോജ്ജ്വല സ്വീകരണം നൽകി. എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പരിസരത്ത് നിരവധി പ്രവർത്തകരും നേതാക്കളുമാണ് സ്ഥാനാർത്ഥിയെ വരവേൽക്കാനെത്തി ചേർന്നത്. ആരതി ഉഴിഞ്ഞ് തിലകം ചാർത്തി മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, എൻ.ഡി.എ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ അഡ്വ.കെ.ശ്രീകാന്ത്, ആർ.എസ്.എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, സഹസംഘചാലക് ഗണപതി കോട്ടക്കനി, എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ ഗണേഷ് പാറക്കട്ട, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സരോജ ആർ ബള്ളാൽ, സമിതിയംഗങ്ങളായ അഡ്വ.വി.ബാലകൃഷ്ണഷെട്ടി, പി.സുരേഷ്‌കുമാർ ഷെട്ടി, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, കേരള കോൺഗ്രസ്സ് പിസിതോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി കൃഷ്ണൻ തണ്ണോട്ട്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.സദാനന്ദറൈ, സവിത ടീച്ചർ, സത്യശങ്കര ഭട്ട്, ജനറൽ സെക്രട്ടറി എ.വേലായുധൻ, പി.രമേശ്, ട്രഷറർ ജി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.