പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ ബലിയ പട്ടം ടൈൽസിന്റെ ചെയർമാനും മുൻ മാനേജിംഗ് ഡയറക്ടറുമായ ദേവദാസ് ആറോൺ (83) നിര്യാതനായി. പാപ്പിനിശ്ശേരിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന സാമുവൽ ആറോണിന്റെ സഹോദരനും ബലിയ പട്ടം ടൈൽസ് കമ്പനി സ്ഥാപകനുമായ സുമിത്രൻ ആറോണിന്റെ മകനാണ്.
ഭാര്യ: ജിൻ ആറോൺ. മക്കൾ: സുശീൽ ആറോൺ (എം.ഡി., ബലിയ പട്ടം ടൈൽസ്), മൃദുല , സോണിയ, പരേതയായ മഞ്ജുള. മരുമക്കൾ: ജോബി സുശീൽ, ചാൾസ് സുന്ദർ, സജി മാമൻ. സഹോദരങ്ങൾ ഡൊറോത്തി പ്രഭാകർ ( കുന്ദാപുരം), ഗ്ലാഡിസ് പാവണി ( മൈസൂർ), പരേതരായ വെസ്ലി സി. ആറോൺ, ഐവൻ ആറോൺ, സിന്ധ്യ തായാസ്.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച വൈകുന്നേരം 2.30 ന് പാപ്പിനിശേരി കോട്ടൺസ് റോഡിലെ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലും തുടർന്ന് അഴീക്കോട് ചാൽ ബീച്ചിനടുത്തുള്ള അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ സംസ്കാരചടങ്ങുകളും നടക്കും.