പയ്യന്നൂർ: വെള്ളൂരിലെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സജീവ സംഘാടകനും സാംസ്കാരിക പ്രവർത്തകനും കർഷകനുമായിരുന്ന
ടി.ടി.ഗോവിന്ദൻ (75) നിര്യാതനായി. ജാതി കോയ്മകൾക്കെതിരെ വെള്ളൂരിൽ പൊതുശ്മശാനമെന്ന ആശയത്തിന്റെ വക്താവും കാര്യക്കാരനുമായിരുന്നു. വെള്ളൂർ സെൻട്രൽ ആർട്സ് പ്രസിഡന്റ്, വെള്ളൂർ ബാങ്ക് ഡയറക്ടറും സി.പി.എം പുതിയങ്കാവ് ബ്രാഞ്ച് മെമ്പറും കർഷക സംഘം വില്ലേജ് കമ്മറ്റി അംഗവുമാണ്.
പരേതരായ മട്ടമ്മൽ ചവണിയന്റെയും മാണിക്കം അമ്മയുടെയും മകനാണ്. ഭാര്യ: സുശീല. മക്കൾ: സത്യൻ (സൂപ്പർവൈസ, ജനത ചാരിറ്റബിൾ സൊസൈറ്റി), ശ്രീജ, സജിത. മരുമക്കൾ: സുരേശൻ (കേളോത്ത്), എം.ഗംഗാധരൻ, ജിഷ (കേളോത്ത്). സഹോദരങ്ങൾ: മാധവി (ചന്തപ്പുര), കല്യാണി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, നാരായണി (സുമതി). മൃതദേഹം ഇന്നു രാവിലെ 8 മണി മുതൽ വെള്ളൂർ ജവഹർ വായനശാലയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 10 ന് വെള്ളൂർ പൊതുശ്മശാനത്തിൽ.