ഇരിട്ടി: ഇരിട്ടിയിൽ മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിട്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം രജിത് കുമാർ ഉദ്ഘാടനം ചെയ്തു, എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, കെ.പി പ്രകാശൻ, സി.എസ് അനിലൻ, ദേവികാകൃഷ്ണൻ, ഷെയ്‌സ് ജോസഫ്, കെ.പി അനുരാഗ് എന്നിവർ പ്രസംഗിച്ചു. പി.വി അബ്ദുൾ അസിസ് സ്വാഗതം പറഞ്ഞു ഭാരവാഹികൾ: എൻ. മോഹനൻ (പ്രസിഡന്റ്), ഷെയ്‌സ് ജോസഫ്, പി.എൻ ബൈജു (വൈസ് പ്രസിഡന്റ്), പി.വി അബ്ദുൾ അസീസ് (സെക്രട്ടറി), കെ.പി അനുരാഗ്, മധുസൂദനൻ (ജോയിന്റ് സെക്രട്ടറി), എൻ. ജിൽസ് (ട്രഷറർ).

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
ഇരിട്ടി: യു.ഡി.എഫ് പേരാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇബ്രാഹിം മുണ്ടേരി, കൺവീനർ പി.കെ. ജനാർദ്ദനൻ, ചന്ദ്രൻ തില്ലങ്കേരി, തോമസ് വർഗീസ്, അഡ്വ. കെ. മുഹമ്മദലി, സി. അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.

ഗവേഷക പ്രശ്നത്തിന് പരിഹാരമില്ല

യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം

കണ്ണൂർ: യൂണിവേഴ്‌സിറ്റി ഗവേഷക സംഘടന (എ.കെ.ആർ.എസ്.എ) യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഗവേഷകരുടെ പ്രശ്‌നങ്ങളിൽ പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം. മറ്റ് യൂണിവേഴ്‌സിറ്റികളിൽ ഫീസില്ലാതാകുമ്പോൾ ഇവിടെ എംഫിൽ വിദ്യാർത്ഥികളിൽ നിന്നും ഭീമമായ ഫീസ് വാങ്ങുന്നതായാണ് ആക്ഷേപം.

ഫെലോഷിപ്പായി ഒന്നും നൽകുന്നില്ല. പൂർണ്ണ സമയ ഗവേഷകരുടെ ഫെലോഷിപ്പ് രണ്ട് വർഷമായി തടസ്സപ്പെട്ടു. തിസീസ് മൂല്യനിർണ്ണയത്തിന് വേഗതയില്ല. റിസർച്ച് ഡയറക്ടറേറ്റ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും ഇവർ പറയുന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിബിൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. ആതിര അദ്ധ്യക്ഷത വഹിച്ചു. എം.ബി രാകേഷ്, പി.എസ് പ്രശാന്ത്, ശരത് രവി തുടങ്ങിയവർ സംസാരിച്ചു.

ക്വിസ് മത്സരം

ഇരിട്ടി: വടവതി മാധവിയുടെ ഓർമ്മയ്ക്കായി നുച്യാട് കുന്ന് നവഭാവന വായനശാല ആൻഡ് ഗ്രന്ഥാലയം ഈ വർഷം മാർച്ച് വരെ പ്രസിദ്ധീകരിച്ച വാർത്തകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തും. ഏപ്രിൽ 6 ന് രാവിലെ 10 മുതൽ ഗ്രന്ഥാലയത്തിലാണ് മത്സരം. പായം പഞ്ചായത്ത് പരിധിയിലെ പൊതു വിദ്യാലയങ്ങളിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഏപ്രിൽ 3 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

വിലാസം. സെക്രട്ടറി, നവ ഭാവന വായനശാല ആൻഡ് ഗ്രന്ഥാലയം, നുച്യാട്കുന്ന്, പായം ഈസ്റ്റ്, പി.ഒ. 670704