തൃക്കരിപ്പൂർ: കഴുത്തിൽ ഷാൾ കുരുങ്ങി തൃക്കരിപ്പൂർ സെന്റ് പോൾസ് സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ദേവദർശൻ (9) മരിച്ചു. തൃക്കരിപ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ശ്രീനിവാസൻ കാടങ്കോടിന്റെയും ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ഷീബയുടെയും മകനാണ്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ തങ്കയത്തെ വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് സംഭവം. മുറിയിൽ നിന്നും അസാധാരണശബ്ദം കേട്ട് ചെന്നപ്പോൾ കുട്ടി കഴുത്തിൽ ഷാൾ മുറുകി പിടയുന്നതാണ് കണ്ടത്. ഉടനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥി അനവദ്യ സഹോദരിയാണ്.