ഇരിട്ടി: കാലാങ്കിയിൽ ബീഫ് സ്റ്റാളിന്റെ മറവിൽ മദ്യവില്പന നടത്തിയ വ്യാപാരിയെ ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യാത്തും സംഘവും അറസ്റ്റ് ചെയ്തു. പുതശേരി വീട്ടിൽ വർഗീസാണ് ഏഴ് ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ടി.കെ. വിനോദൻ, അബ്ദുൾ നിസാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. വിജയൻ, കെ.കെ. ബിജു, വി.കെ. അനിൽ കുമാർ, പി.കെ. സജേഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.