തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ലോക് സഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി. വയൽക്കിളികളിൽനിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പിൻമാറ്റം. ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുരേഷ് കീഴാറ്റൂർ പ്രഖ്യാപിച്ചിരുന്നു. വിവിധ പരിസ്ഥിതി സംഘടനകളുടെ പിന്തുണയോടെ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം
കണ്ണൂർ: ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം നടന്നു. കണ്ണൂർ പാർക്കൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ:ബ്രഹ്മചാരി ഭാർഗവറാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.മണിവർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഷൈനു, പ്രദീപ് ശ്രീലകം, പി.വി.ശ്യാം മോഹൻ എന്നിവർ പ്രസംഗിച്ചു.
രക്ഷാധികാരിമാരായി സാധു വിനോദ്, ഹരികൃഷ്ണൻ ആലച്ചേരി, കെ.ജി.ബാബു, ജില്ല പ്രസിഡന്റായി വി.മണിവർണൻ, വർക്കിംഗ് പ്രസിഡന്റ് പ്രദീപ് ശ്രീലകം, വൈസ് പ്രസിഡന്റുമാരായി ശ്രീകാന്തൻ നായർ, രാഗിണി ടീച്ചർ, പ്രേമൻ കൊല്ലമ്പറ്റ,സുരേഷ് വർമ്മ, മല്ലിക ടീച്ചർ, ജില്ല ജനൽ സെക്രട്ടറിയായി പി.വി.ശ്യാം മോഹൻ, സെക്രട്ടറിമാരായി ടി.വി.വിജയൻ, കോമളകൃഷ്ണൻ,ടി.സതീശൻ,എസ്.രാജഗോപാൽ, എസ്.രാജഗോപാൽ, ട്രഷറർ കെ.ടി.വിജയകുമാർ എന്നിവരെയും സോമസുന്ദരത്തെ ജില്ല കമ്മറ്റി അംഗമായും തെരഞ്ഞെടുത്തു.
കൂത്തുപറമ്പിനടുത്ത് പാലാപ്പറമ്പിൽ വൻ തീപ്പിടുത്തം
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് പാലാപ്പറമ്പിൽ വൻ തീപ്പിടുത്തം. ഇന്നലെ ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. വെയ്സ്റ്റ് തട്ടുന്ന സ്ഥലത്താണ് തീ പടർന്നത്. കൂത്തുപറമ്പ്, തലശേരി പാനൂർ ഭാഗങ്ങളിൽ നിന്നെത്തിയ ഫയർ യൂണിറ്റുകൾ ഏറെ പണിപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കനത്ത ചൂടിനെ തുടർന്ന് വെയിലേറ്റപ്പോൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് തീപ്പടർന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പിടുത്തത്തെ തുടർന്നുണ്ടായ കനത്ത പുക കാരണം ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.