കാഞ്ഞങ്ങാട്: ചിത്രകാരൻ ഹമീദ് നീർച്ചാൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം കാഞ്ഞങ്ങാട് ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ കേരള സാംസ്‌ക്കാരിക വകുപ്പ് മെമ്പർ രവീന്ദ്രൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷെരീഫ് കാർഗിൽ അധ്യക്ഷനായി. ആർട്ടിസ്റ്റുമാരായ ഇ.വി. അശോകൻ, പല്ലവ നാരായണൻ എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് പ്രഭൻ നീലേശ്വരം സ്വാഗതവും ഹമീദ് നീർച്ചാൽ നന്ദി പറഞ്ഞു. പ്രദർശനം 28ന് സമാപിക്കും.
മേഖലാ സമ്മേളനം
കാഞ്ഞങ്ങാട്: കേരള പൂരക്കളി കല അക്കാദമി കാഞ്ഞങ്ങാട് മേഖലാ സമ്മേളനം അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഗംഗാധരൻ അധ്യക്ഷനായി. ദേവസ്വം ബോർഡ് ഉത്തരമേഖല ചെയർമാൻ സി.കെ.നാരായണ പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ദാമോദരൻ സ്വാഗതവും പി. രാഘവൻ നന്ദിയും പറഞ്ഞു;
കെ. കുമാരൻ, കെ.വി. രാജീവൻ, സംസ്ഥാന പ്രസിഡന്റ് എൻ. കൃഷ്ണൻ, സെക്രട്ടറി ഗോപാലകൃഷ്ണ പണിക്കർ മടിക്കൈ, ദാമോദര പണിക്കർ കാഞ്ഞങ്ങാട്, ടി. ഗോവിന്ദൻ മയിച്ച, പത്മനാഭൻ മയിച്ച, ജില്ലാ പ്രസിഡന്റ് രമേശൻ തുരുത്തി, സെക്രട്ടറി ജനാർദ്ദനൻ മുഴുക്കോം എന്നിവർ സംസാരിച്ചു.