ഇരിട്ടി: മുസ്ലിം ലീഗ് പുന്നാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച വീടിന്റെ താക്കോൽ ദാനം പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങളും കുടുംബ സംഗമം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരിയും ഉദ്ഘാടനം ചെയ്തു. പി.വി.സി മായൻ അദ്ധ്യക്ഷത വഹിച്ചു. സറീന ഷെറിൻ ചൊക്ലി പഠന ക്ലാസ്സ് നടത്തി. എം.എം. മജീദ്, ചായിലോട് അഷറഫ്, സമീർ പുന്നാട്, സി.എ ലത്തീഫ്, കെ.കെ. യൂസുഫ് ഹാജി, കെ. ഇബ്രാഹിം, ഫവാസ് പുന്നാട്, കെ. ഫായിസ്, ടി.പി. അസീസ്, പി.കെ. ഷരീഫ, പി.പി. ശുക്കൂർ, കെ. ശഹീർ, സി. ശഫീഖ് എന്നിവർ പ്രസംഗിച്ചു.