തൃക്കരിപ്പൂർ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവ് വൈക്കത്തെ ടി. ടി. ഭാസ്കരൻ (72) നിര്യാതനായി. നടക്കാവ് ജനശക്തി ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സ്ഥാപക അംഗം, വൈക്കത്ത് ക്ഷീരോൽപ്പാദക സഹകരണ സംഘം സ്ഥാപക ഡയറക്ടർ, ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലാ ആൻഡ് ഗ്രന്ഥാലയം സ്ഥാപക മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ ശാന്ത. മക്കൾ: അനിത, ആശ (എസ്. ബി. ഐ., തൃക്കരിപ്പൂർ), ഷീജ (അധ്യാപിക, തെക്കെക്കാട് യു. പി. സ്കൂൾ). മരുമക്കൾ: ഒ. കെ. നാരായണൻ (മാച്ചിക്കാട്), തമ്പാൻ കെ. വി. (ഓട്ടോ ഡ്രൈവർ, തെക്കെക്കാട്), വി. വി. നാരായണൻ (എസ്. ബി. ഐ., തൃക്കരിപ്പൂർ). സഹോദരങ്ങൾ: നാരായണൻ, സരോജിനി (തൃക്കരിപ്പൂർ), തമ്പായി (വൈക്കത്ത്), പരേതനായ കുഞ്ഞിരാമൻ.