തളിപ്പറമ്പ്: സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ 23 ന് കൊല്ലൂരിൽ നിന്ന് പ്രയാണമാരംഭിച്ച രഥയാത്രക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.ബ്രഹ്മചാരി അരുൺജി സംസാരിച്ചു.ജില്ലാ കോഓർഡിനേറ്റർ രവീന്ദ്രൻ മയ്യിൽ അധ്യക്ഷത വഹിച്ചു.
വൈകുന്നേരം ആറിന് ചിറക്കൽ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണക്ഷേത്രത്തിൽ നൽകിയ രാമനവമി സമ്മേളനം സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു. രവീന്ദ്രവർമ്മരാജ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമനവമി സ്റ്റേറ്റ് കോർഡിനേറ്റർ ബ്രഹ്മചാരി അരുൺജി അനുഗ്രഹപ്രഭാഷണം നടത്തി. എൻ.കെ.ഭാസ്‌ക്കരൻ, സി.കെ.കേരളവർമ്മരാജ, കെ.ഗോവിന്ദൻകുട്ടിമാരാർ, കെ.കെ.പുരുഷോത്തമൻ, ശ്രീദേവി വർമ്മ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 8.30ന് പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന രഥയാത്രക്ക് കണ്ണൂർ നഗരപ്രദക്ഷിണത്തിന് ശേഷം പിള്ളയാർ കോവിൽ സ്വാമിമഠം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. തുടർന്ന് പൊതുവാച്ചേരി മണിക്കീയിൽ ഭഗവതിക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല മുത്തപ്പൻക്ഷേത്രം, മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം, കണിച്ചാർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കൊട്ടിയൂർ ഗണപതിക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. രാത്രി എട്ടിന് പാലുകാച്ചിമലയിൽ സമാപിക്കുന്ന യാത്ര 27 ന് വയനാട്ടിലേക്ക് തിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഉദുമയിൽ പൊതുപര്യടനം നടത്തി സതീഷ്ചന്ദ്രൻ
ഉദുമ:എൽ.ഡി.എഫ് കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി കെ.പി സതീഷ്ചന്ദ്രൻ ഇന്നലെ ഉദുമ നിയോജകമണ്ഡലത്തിൽ പൊതുപര്യടനത്തിലായിരുന്നു.കോട്ടപ്പാറയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് അമ്പലത്തറയിലെ സ്‌നേഹാലയത്തിലും സ്ഥാനാർഥിയെത്തി. പുല്ലൂരിലെ സ്വീകരണത്തിന് ശേഷം പെരിയ ബസ് സ്റ്റോപ്പിലായിരുന്നു പര്യടനം .പാക്കം, പൂച്ചക്കാട്, ബേക്കലം,തച്ചങ്ങാട് അമ്പലം പെരിയാട്ടടുക്കം, പാലക്കുന്ന്, ഉദുമ, കളനാട്,മേൽപ്പറമ്പ് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയാണ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. ഉച്ചയ്ക്ക് ശേഷം കോളിയടുക്കം,ചട്ടഞ്ചാൽ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം നേരെ മലയോരമേഖലയിലേക്ക്. കോട്ടൂരിലും ഇരിയണ്ണിയിലും ബേത്തൂർപാറയിലും സ്ഥാനാർത്ഥിക്ക് മികച്ച സ്വീകരണം ലഭിച്ചു.പാണ്ടി, പള്ളഞ്ചി, ചാമക്കൊച്ചി,ബന്തടുക്ക, പടുപ്പ്, കുറ്റിക്കോൽ, മുന്നാട്, കാഞ്ഞിരത്തുങ്കാൽ, കുണ്ടംകുഴി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ പെർളടുക്കത്താണ് സമാപിച്ചത്.
കെ.കുഞ്ഞിരാമൻ എം.എൽ.എ, കെ.വി. കുഞ്ഞിരാമൻ, സി. ബാലൻ, ഇ .പത്മാവതി, ടി .കൃഷ്ണൻ, വി. രാജൻ, സി. രാമചന്ദ്രൻ, എം.ഗൗരി, ജോൺ ഐമൻ, ഷാഫി സുഗിരി, പി.രാമചന്ദ്രൻ നായർ, ടി.വി. കരിയൻ, മൊയ്തീൻകുഞ്ഞി കളനാട്, എം.എ ലത്തീഫ്, മധു മുതിയക്കാൽ, തുളസീധരൻ, സുരേഷ് പുതിയേടത്ത്, സി.വി ചന്ദ്രൻ, എ.പി ഉഷ, പി.കെ അബ്ദുൾ റഹ്മാൻ, പി.രവീന്ദ്രൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
കോളേജുകളിലും തൊഴിൽശാലകളിലും വോട്ടു തേടി സുധാകരൻ
കണ്ണൂർ: സിറ്റി ഹംദർദ് സർവകലാശാലാ ഓഫ് കാമ്പസ് സന്ദർശനം നടത്തിയാണ് യു. ഡി. എഫ്. സ്ഥാനാർത്ഥി കെ. സുധാകരന്റെ ഇന്നലെ പ്രചരണ പരിപാടി, ആരംഭിച്ചത്. 10.30 ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ലീഗ് ഓഫീസിൽ നടന്ന യു.ഡി.എഫ് യോഗത്തിലും പങ്കെടുത്തു. തുടർന്ന് ചെട്ടിപീടികയിലെ മൈബ്രാ കമ്പനിയിൽ കയറി ജീവനക്കാരോട് വോട്ട് അഭ്യർത്ഥന. പൊടിക്കുണ്ട് മിൽമയുടെ ഓഫീസിൽ തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.പള്ളിക്കുന്ന് ജേബീസ് കോളേജിലേക്കും സ്ഥാനാർത്ഥി കടന്നു ചെന്നു.തുടർന്ന് ചിറക്കൽ കോവിലകത്ത് സന്ദർശനം നടത്തി അവിടുത്തെ തമ്പുരാക്കൻമാരുടെ അനുഗ്രഹവും വാങ്ങി. പുതിയതെരുവിലെ കസ്തൂർബ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, വാസുലാൽ കമ്പനി, അഴീക്കൽ ഹാർബർ, അഴീക്കലിലെ സിൽക്ക്, അരയസമാജം ഓഫീസ്, നെറ്റ് ഫാക്ടറി,പാപ്പിനിശ്ശേരി അറബിക് കോളേജ്, കോട്ടക്കുന്ന് അറബിക് കോളേജ്, ബാലൻ കിണർ ഇൻഡസ്ട്രിയൽ വർക്ക് ഷോപ്പ്, ദാറുൽ അസ്‌നത്ത് കോളേജ് കണ്ണാടിപ്പറമ്പ്, അത്താഴക്കുന്ന് ചിറക്കൽ തുരുത്തി എന്നിവിടങ്ങളിലും സന്ദർശനം നടത്തി.