തളിപ്പറമ്പ്: വീട്ടുകാർ വീട് പൂട്ടി പള്ളിയിൽ പോയ സമയത്ത് വാതിൽ തകർത്ത് അകത്ത് കടന്ന് പണം കവർന്നു. പടപ്പയങ്ങാട്ടെ ജയിംസ് വാളിയങ്കലിന്റെ വീട്ടിലാണ് ഞായറാഴ്ച രാവിലെ മോഷണം നടന്നത്. ജയിംസും കുടുംബവും ഇന്നലെ രാവിലെ ഏഴ് മണിക്ക് വീട് പൂട്ടി പള്ളിയിൽ പ്രാർത്ഥന നടത്തി 9 മണിയോടെ തിരികെ വന്നപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കണ്ടത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ബാഗിൽ നിന്ന് 16,020 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ജയിംസിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.