തളിപ്പറമ്പ്: കുറുമാത്തൂരിലെ വിമുക്തഭടൻ കെ.കെ. ബാലകൃഷ്ണൻ നമ്പ്യാർ(81) നിര്യാതനായി. കുറുമാത്തൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്, കുറുമാത്തൂർ സർവ്വീസ് സഹകരണബേങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കെ.പി. ലീല. മക്കൾ: ബാബുരാജ്(ദുബായ്), പത്മജ, പ്രശാന്തൻ(കെനിയ). മരുമക്കൾ: ഷീബ, പരേതനായ കെ.കെ. കമലാക്ഷൻ, വിദ്യ. സഹോദരങ്ങൾ: കെ.കെ. ജാനകി, കെ.കെ. നാരായണി, കെ.കെ. രാമചന്ദ്രൻ, കെ.കെ. ലക്ഷ്മിക്കുട്ടി, കെ.കെ. ഭാർഗ്ഗവി, കെ.കെ. പത്മിനി.