പിലിക്കോട്: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ആദ്യകാല അധ്യാപക സംഘടനയായ കെ.ജി.പി.ടി യൂണിയന്റെ സ്ഥാപക നേതാവും ജി.എസ്.ടി.യു സംസ്ഥാന ഭാരവാഹിയുമായിരുന്ന പിലിക്കോട് പി.പി. ദാമോദരനെ കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പിലിക്കോട്ടെ ദാമോദരന്റെ വീട്ടിലെത്തി ഗുരുശ്രേഷ്ഠ പുരസ്‌കാരം നൽകിയാണ് ആദരിച്ചത്.
സംസ്ഥാന പ്രസിഡന്റ് പി. മൊയ്തീൻ കുട്ടി ഉപഹാരം കൈമാറി.. കെ. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കെ. കോയക്കുട്ടി, പി. നാരായണൻ അടിയോടി, ഇ. നീലകണ്ഠൻ നമ്പൂതിരി, രുഗ്മിണി രാമകൃഷ്ണൻ, സി. കൃഷ്ണൻ നായർ, അലവിക്കുട്ടി കാട്ടുമാടം, പത്മനാഭൻ പലേരി, കെ.വി. രാഘവൻ എന്നിവർ പ്രസംഗിച്ചു. റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന നേതാക്കൾ പെരിയ കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദർശിച്ചു.

കായിക അക്കാഡമി തിരഞ്ഞെടുപ്പ്

ചെറുവത്തൂർ: സമഗ്ര കായികവികസനം ലക്ഷ്യം വെച്ച് ചെറുവത്തൂരിൽ രൂപീകരിക്കപ്പെട്ട കായിക അക്കാഡമിയിലേക്ക് ഏപ്രിൽ 2 മുതൽ 5 വരെയുള്ള തീയ്യതികളിൽ വിവിധ ഇടങ്ങളിൽ വെച്ച് കുട്ടികളുടെ തിരഞ്ഞെടുപ്പ് നടത്തുന്നു. 01.01.2006 നും 31.12.2009 നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. കായിക അഭിരുചി പ്രകടിപ്പിക്കുന്ന നിശ്ചിത കുട്ടികളെ അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് വോളിബാൾ, ഫുട്‌ബാൾ, കബഡി, ബാസ്‌കറ്റ് ബാൾ, അമ്പെയ്ത്ത്, നീന്തൽ, ഫെൻസിംഗ് തുഴച്ചിൽ, അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ വിദഗ്ദ പരിശീലനം നൽകും. ഏപ്രിൽ 2 ന് ജി.എച്ച് .എസ്.എസ് കുട്ടമത്ത് ഗ്രൗണ്ട്, 3 ന് ജി.എഫ്.എച്ച്.എസ് കാടങ്കോട്, 4 ന് ജി.വി.എച്ച്.എസ്.എസ് കയ്യൂർ, 5 ന് കാലിക്കടവ് മൈതാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ രാവിലെ 7 മണിക്ക് പാസ്‌പോർട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. വിവരങ്ങൾക്ക് 9446467566, 9847254410 നമ്പറിൽ ബന്ധപ്പെടുക.


പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
ചെറുവത്തൂർ: പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും കമ്മിറ്റി രൂപികരണവും നടത്തി. ചെറുവത്തൂർ ഫാമേഴ്സ് ബാങ്ക് ഹാളിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് നീലഗിരി അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഫൈസൽ, അഡ്വ.കെ.കെ. രാജേന്ദ്രൻ, പി.കെ.സി. റൗഫ്ഹാജി,കെ.വി. സുധാകരൻ,കെ.പി. പ്രകാശൻ,ടി.സി. കുഞ്ഞബ്ദുള്ള,വി.വി.ഉമേശൻ,
കെ.വി. കുഞ്ഞഹമ്മദ്,പി. കുഞ്ഞിക്കണ്ണൻ,വി. നാരായണൻ,ഡോ.കെ.വി. ശശിധരൻ,കെ. ബാലകൃഷ്ണൻ,വി. കൃഷ്ണൻ, എ.എ. റഹിം ഹാജി, യു. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ലത്തീഫ് നീലഗിരി (ചെയർമാൻ), വി. നാരായണൻ(ജനറൽ കൺവീനർ).