kannur-university
kannur university

പരീക്ഷാ ടൈം ടേബിൾ

ബി.കോം അഡിഷണൽ കോ-ഓപ്പറേഷൻ പരീക്ഷകളുടെ കംബൈൻഡ് ടൈംടേബിൾ വെബ്‌സൈറ്റിൽ.

എ. പി. സി സമർപ്പണം

ഏപ്രിൽ 25ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളുടെ എ. പി. സി ഏപ്രിൽ 9 മുതൽ 11 വരെയും ഇന്റേണൽ മാർക്കുകൾ 25 മുതൽ മേയ് 2 വരെയും ഓൺലൈനായി സമർപ്പിക്കാം. ഇന്റേണൽ മാർക്കിന്റെ ഹാർഡ് കോപ്പി മേയ് 6ന് വൈകുന്നേരം 5 ന് മുൻപായി സർവകലാശാലയിൽ ലഭിക്കണം.

പരീക്ഷാഫലം

ആറാം സെമസ്റ്റർ എം. സി. എ. (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഗ്രേഡ് കാർഡുകൾ അതത് കോളേജുകൾ മുഖാന്തരം പിന്നീട് വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ ഏപ്രിൽ 8ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും. പ്രൊവിഷണൽ, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റുകൾക്കുള്ള അപേക്ഷകൾ ഏപ്രിൽ ആദ്യവാരം സ്വീകരിക്കും.

പരീക്ഷ മാറ്റിവച്ചു

ഏപ്രിൽ ഒന്നിന് ആരംഭിക്കാനിരുന്ന സ്‌പോർട്‌സ് മീറ്റുകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരീക്ഷ മാറ്റിവച്ചു.