കാഞ്ഞങ്ങാട്: ചൈനാ -ഇൻഡോ -പാക് -കാർഗിൽ യുദ്ധങ്ങളിലും മറ്റ് ഓപ്പറേഷനുകളിലും പ്രവർത്തിച്ച ധീര സേനാനികളെ 30 നു രാവിലെ 10 മണിക്ക് നഗരസഭാ ഹാളിൽ കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് കാസർകോട് ജില്ലാകമ്മിറ്റി ആദരിക്കും. കളക്ടർ ഡോ. ഡി. സജിത്ത് ബാബു , കേണൽ അജയ് ശർമ്മ, ബ്രിഗേഡിയർ ആനന്ദകുട്ടൻ എന്നിവർ പങ്കെടുക്കും.

ബി.ഡി.എഫ്.ബി സ്ഥാനാർത്ഥി പ്രചാരണം ആരംഭിച്ചു
കാഞ്ഞങ്ങാട്: ഭാരതീയ ഡമോക്രാറ്റിക് ഫോർവേഡ് ബ്ലോക്ക് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി ഭരതൻ പിലിക്കോട് പ്രചരണം തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് അപ്‌സര ടൂറിസ്റ്റ് ഹോമിൽ ജില്ലാ സെക്രട്ടറി എം.പി. ഹേമന്ദൻ ഉദ്ഘാടനം ചെയ്തു. സി.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എ. സുഗുണൻ, ഭാസ്‌കരൻ, രാജൻ കെ. സുനീഷ്, മുരളിധരൻ എന്നിവർ പ്രസംഗിച്ചു.

പാറമടകൾക്ക് പാരിസ്ഥിതിക

അനുമതി നൽകണം.

കാഞ്ഞങ്ങാട്: പാറമട പ്രവർത്തനത്തിനാവശ്യമായ പാരിസ്ഥിതിക അനുമതി നൽകുന്നത് പുനരാരംഭിക്കണമെന്ന് ജില്ലയിലെ അംഗീകൃത പാറമട ഉടമകൾ ചേർന്നുള്ള കാസർകോട് ഡിസ്ട്രിക്ട് ക്വാറി ഇ.സി. ഹോൾഡേഴ്‌സ് അസോസിയേഷൻ രൂപീകരണയോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് അനുമതിപത്രം നൽകേണ്ടത്. കഴിഞ്ഞ ആറു മാസമായി ആർക്കും അനുമതി നൽകിയിട്ടില്ല. നിർമ്മാണമേഖലയിൽ സ്തംഭനത്തിനും അനാവശ്യ വിലക്കയറ്റത്തിനും ഇത് കാരണമാവുന്നതിനാൽ സർക്കാർ ഉടൻ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യു. സഈദ് ഉദ്ഘാടനം ചെയ്തു. ബി.എം. സാദിഖ് മുഖ്യാതിഥി ആയിരുന്നു. സി. നാരായണൻ അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ പത്തിരിപ്പാല, അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു. സുസ്ഥിരമായ പ്രകൃതിസൗഹൃദ ഖനനം എന്ന വിഷയത്തിൽ എസ്. മഹേഷ് ക്ലാസെടുത്തു.
ഭാരവാഹികൾ: സി. നാരായണൻ (പ്രസിഡന്റ്), ഡാവി സ്റ്റീഫൻ (സെക്രട്ടറി), എം.മുഹമ്മദ് ഹനീഫ്(ജോയിന്റ് സെക്രട്ടറി), പി.അബ്ദുൽ റഹിമാൻ (ട്രഷറർ), എം. നാഗരാജ് നായക് (രക്ഷാധികാരി).

ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി

ചിറ്റാരിക്കാൽ: ആയന്നൂർ ശ്രീ ശിവക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിലും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിലും പങ്കെടുക്കാൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ എത്തി. ക്ഷേത്ര കമ്മിറ്റി ഓഫീസ് സന്ദർശിച്ച് വിശ്വാസികളോട് വോട്ടഭ്യർത്ഥിച്ചു.
അന്നദാനത്തിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് രവി വാഴക്കോടൻ സെക്രട്ടറി പ്രസാദ് എന്നിവർ ചേർന്ന് ഉണ്ണിത്താനെ സ്വീകരിച്ചു.കെ.കെ സുരേഷ് കുമാർ, സെബാസ്റ്റ്യൻ പതാലി, ടോമി പ്ലാച്ചേരി, സന്തോഷ് ചൈതന്യ, കെ.വി സന്തോഷ്, കെ.എസ്.യു ജില്ല പ്രസിഡന്റ് നോയൽ ടോമിൻ ജോസഫ്, മാത്യു പടിഞ്ഞാറയിൽ, ജോർജ്കുട്ടി, സോണി സെബാസ്റ്റ്യൻ, ജിസ്സൻ ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.