കൊട്ടിയൂർ: അമ്പായത്തോട് സിദ്ധ ഡിസ്‌പെൻസറിക്ക് സമീപം പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ഇന്നലെ പുലർച്ചെ 1.30 ഓടെയാടെ സംഭവം നടന്നത്.വയനാട്ടിൽ നിന്നും കണ്ണൂരിലേക്ക് ചക്ക വില്പന നടത്തി തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്. മക്കിയാട് സ്വദേശികളായ മനു (27), പ്രദീപ് (30) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.