ചൊക്ലി: കേരളത്തിൽ ഐക്യമുന്നണിക്കെതിരെ മത്സരിക്കുന്ന മുന്നണിയെ ഇടതുപക്ഷ മുന്നണിയെന്നു പറയാനാവില്ലെന്ന് കെ.മുരളീധരൻ. സി.പി.എമ്മും സി.പി.ഐയും ചേർന്നുള്ള കമ്മ്യൂണിസ്റ്റ് മുന്നണിയാണ് 20 മണ്ഡലങ്ങളിലും മത്സരിക്കുന്നത്. മുന്നണിയിലെ മറ്റു ഘടകകക്ഷികളെയെല്ലാം വിരട്ടി നിർത്തിയിരിക്കുകയാണെന്ന് യു.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി കെ.മുരളിധരൻ പറഞ്ഞു.
സി.പി.എമ്മിന് ഈ തിരെഞ്ഞെടുപ്പിൽ യാതൊരു റോളുമില്ല. കേന്ദ്രത്തിൽ ഏറ്റവു കൂടുതൽ സീറ്റ് നേടിയ രാഷ്ട്രിയ പാർട്ടിയെയാണ് മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുക. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നും കോൺഗ്രസ്സ് കൂടുതൽ സീറ്റുകളിൽ വിജയിക്കണം.
സി.പി.എം പല ഘട്ടങ്ങളിലും ബി.ജെ.പിയെയാണ് കേന്ദ്രത്തിൽ സഹായിച്ചിട്ടുള്ളത്. ഇതിനെതിരെ ശബ്ദിച്ചതിന്റെ പേരിൽ സി.പി.എമ്മിന്റെ നേതാവായ സോമനാഥ് ചാറ്റർജിക്കു പോലും പാർട്ടിയിൽ നിന്നു പുറത്തു പോവേണ്ടി വന്നിട്ടുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി ധിക്കാരിയായ ഏകാധിപതിയാണ്. കോടികൾ തട്ടിയ കുത്തകകളായ മുതലാളികൾക്കുവേണ്ടി നിലകൊള്ളുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം. ജനങ്ങളെ വഞ്ചിക്കുന്ന വാഗ്ദനങ്ങളാണ് കഴിഞ്ഞ 5 വർഷം അദ്ദേഹം രാജ്യത്തിനു നൽകിയതെന്നും മുരളീധരൻ പറഞ്ഞു.ചൊക്ലിയിൽ നടന്ന മണ്ഡലം കൺവെൻഷൻ വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി ഭീഷണി തിരിച്ചറിയണം
മാഹി:ഡി എം കെയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ഇടതുപാർട്ടികളുടെ പ്രോഗ്രസ്സീവ് സെക്കുലർ അലയൻസ് സ്ഥാനാർത്ഥിയായ വി. വൈദ്യലിംഗത്തെ വിജയിപ്പിക്കണമെന്നത് ഇന്നത്തെ ദേശീയരാഷ്ടീയത്തിൽ ബി.ജെ.പി ഉയർത്തുന്ന ഭീഷണിയിൽ പ്രസക്തമാണെന്ന് വോട്ടർമാർ തിരിച്ചറിയുമെന്ന് സി.പി.ഐ മാഹി മണ്ഡലംകമ്മറ്റി പ്രത്യാശിക്കുന്നതായി സി.പി.ഐ. മാഹി മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. എൻ.ഉണ്ണിമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജയൻ കൈനാടത്ത് സംസാരിച്ചു.