മട്ടന്നൂർ: മട്ടന്നൂരിൽ മണ്ണിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ.ശ്രീമതിക്ക് ആവേശോജ്വല വരവേൽപ്പ്.
കൂടാളി പൂവത്തൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. മണ്ഡലാതിർത്തിയായ കോയസ്സാൻ കുന്നിൽ വച്ച് ബാൻഡ് മേളത്തിന്റെയും ഇരുചക്രവാഹന റാലിയുടെയും അകമ്പടിയോടെയാണ് ആനയിച്ചത്.
മുത്തുക്കുട, നാസിക് ബാൻഡ്, ചെണ്ടമേളം, വർണബലൂണുകൾ തുടങ്ങിയ ഘോഷങ്ങളുമായി മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ഓരോകേന്ദ്രത്തിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മട്ടന്നൂർ ആണിക്കരിയിൽ സ്വീകരിക്കാനെത്തിയ നൂറുവയസ് പിന്നിട്ട പച്ചേൻ കല്യാണിയമ്മയെ സ്ഥാനാർഥി പൊന്നാടയണിച്ചു. കുരുന്നുകൾ ടിച്ചറെ പുഷ്പഹാരമണിയിച്ചു. കൂടാളി, കീഴല്ലൂർ, പടിയൂർ, മാങ്ങിട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട്, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിലും മട്ടന്നൂർ നഗരസഭയിലുമായിരുന്നു പര്യടനം. രാത്രി പെരിഞ്ചേരിയിൽ പൊതുയോഗത്തോടെ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ എ.കെ ബീന, മുഹമ്മദ് സിറാജ്, സി..വി ശശീന്ദ്രൻ, സി..വിജയൻ, സി .കെ ദാമോദരൻ, താജുദ്ദീൻ മട്ടന്നൂർ, ഡി.മുനീർ, കെ.ടി ജോസ്, കെ.പി രമേശൻ എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ്. നേതാക്കളായ പി. പുരുഷോത്തമൻ, എൻ.വി.ചന്ദ്രബാബു. എം.വി.സരള, വി.കെ.സുരേഷ് ബാബു, ഇ.പി.ആർ.വേശാല, തുടങ്ങിയവർ അനുഗമിച്ചു. ധർമടം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8.30 ന് മുഴപ്പിലങ്ങാട് തെറിമ്മൽ ആരംഭിച്ച് രാത്രി എട്ടിന് മേലൂർ എ.കെ.ജി ഭവനിൽ സമാപിക്കും.
പയ്യന്നൂർ മണ്ഡലത്തിൽ സി.പി.എം നേതാക്കളുടെ പര്യടനം
പയ്യന്നൂർ: തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള കരിവെള്ളൂരിലും 7ന് വൈകിട്ട് 6ന് പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി മാതമംഗലത്തും 8ന് വൈകിട്ട് 4ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചെറുപുഴയിലും പ്രസംഗിക്കും. കോറോം രക്തസാക്ഷി ദിനാചരണ പരിപാടിയിൽ 12ന് വൈകിട്ട് 7ന് സി.പി. എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും 16ന് വൈകിട്ട് 4ന് പയ്യന്നൂരിൽ നടക്കുന്ന പരിപാടിയിൽ സി.പി..എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ടും പങ്കെടുക്കും.
സീഗൾസ് ക്രിക്കറ്റ് ക്ലബ്ബിന് 32 റൺസ് വിജയം, ഫൈനലിൽ
കണ്ണൂർ: ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സെമിയിൽ ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 32 റൺസിന് ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്‌പോർട്ടിംഗ് ക്ലബ്ബിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് 42.3 ഓവറിൽ 178 റൺസിന് ഓൾ ഔട്ടായി. സീഗൾസിന് വേണ്ടി അണ്ടർ 19 കേരള താരം കെ.ടി.മുഹമ്മദ് അഫ്രീദ് 69 റൺസും വി.സാജിർ 41 റൺസുമെടുത്തു. സ്റ്റുഡന്റ്‌സിന് വേണ്ടി എം.പി.വിഷ്ണു 14 റൺസിന് 2 വിക്കറ്റും ദാമിൻ ബിൻ നൗഷാദ് 24 റൺസിന് 2 വിക്കറ്റും എ.സഞ്ജു 32 റൺസിന് 2 വിക്കറ്റും വീഴ്ത്തി.
178 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്‌പോർട്ടിങ്ങ് ക്ലബ്ബ് 38.4 ഓവറിൽ 146 റൺസിന് ഓൾ ഔട്ടായി.ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്‌പോർട്ടിങ്ങ് ക്ലബ്ബിന് വേണ്ടി എം.പി.വിഷ്ണു 47 റൺസും പി.ശ്രീജേഷ് 42 റൺസുമെടുത്തു. സീഗൾസിന് വേണ്ടി പി.പി.ബദറുദ്ദീൻ 16 റൺസിന് 4വിക്കറ്റും ഷംസാൻ ആലം ബിൻ സിറാജ് 37 റൺസിന് 3 വിക്കറ്റും വീഴ്ത്തി.
സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് താരം കെ.ടി.മുഹമ്മദ് അഫ്രീദിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു .
ശനിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ തലശ്ശേരി ബി.കെ.55 ക്രിക്കറ്റ് ക്ലബ്ബ് ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
ഇന്ന്
പയ്യന്നൂർ ഗവ:ബോയ്‌സ് ഹൈസ്‌കൂൾ മൈതാനം:വെറ്ററൻ വോളിബോൾ ടൂർണ്ണമെന്റ് വൈകീട്ട് 5ന്
പയ്യന്നൂർ എടാട്ട് എസ്.എൻ.ഇംഗ്ലീഷ് സ്‌കൂൾ :കുട്ടികളുടെ സഹവാസ ക്യാമ്പ് രാവിലെ 10ന്
പയ്യന്നൂർ മാവിച്ചേരി കൂർമ്പക്കാവ്:പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം ഭക്തിഗാനസുധ
രാത്രി 8ന്
പയ്യന്നൂർ കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം :അഷ്ടബന്ധ നവീകരണകലശം
കോൽക്കളി രാത്രി 8ന്
പെൻഷൻ മുടങ്ങി ; അവശ സർക്കസ് കലാകാരന്മാർ ധർണ്ണ നടത്തി.
തലശ്ശേരി:കഴിഞ്ഞ ഒമ്പത് മാസങ്ങളായി മുടങ്ങിയ പെൻഷൻ പണം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് അവശ സർക്കസ് കലാകാരന്മാർ തലശ്ശേരി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരം നടത്തി.സർക്കസ് എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി.നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ചൂര്യായി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.സി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.പി.പ്രദിൽദാസ് ,സി.പ്രേമൻ, പി.കെ.ലീല സംസാരിച്ചു.പി.വിജയേന്ദ്രൻ ,എ.വി.കരീം, എ.വത്സല നേതൃത്വം നൽകി.
കുഞ്ഞാലി മരക്കാർ പാർക്കിൽ പൊതുയോഗം
യു.ഡി.എഫ് പരാതി നൽകി.
തലശ്ശേരി: പൊതു പാർക്കിൽ എൽ. ഡി.എഫ് നടത്തുന്ന പൊതുയോഗ ത്തിനെതരേ യു.ഡി.എഫ് കൺവീനർ അഡ്വ.സി.ടി.സജിത്ത് സബ്ഡിവിഷ ണൽ മജിസ്‌ട്രേറ്റിനു പരാതി നൽകി. തലശ്ശേരി സൈദാർ പള്ളിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുഞ്ഞാലി മരയ്ക്കാർ പാർക്കിൽ എൽ.ഡി.എഫ് കൊടതോരണങ്ങളും മറ്റും കെട്ടി പൊതുയോഗം നടത്തുവാ നുള്ള തീരുമാനത്തിനെതിരെയാണ് പരാതി നൽകിയത്.
നഗരസഭയുടെ അനുമതി വാങ്ങാതെയാണ് പൊതു പാർക്ക് കയ്യേറിയെന്നാണ് പരാതിയിൽ പറയുന്നത്. പാർക്കുകളിൽ രാഷ്ട്രീയ പാർട്ടി കളുടെ യോഗങ്ങൾ സംഘടിപ്പിക്കാൻ നഗരസഭ ചെയർമാന് നേരിട്ട് അനുമതി നൽ കാൻ അധികാരമില്ലെന്ന് വിവരാകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.