പയ്യന്നൂർ : കുഞ്ഞിമംഗലത്തെ ചിത്ര ശിൽപ കലാകാരൻമാർ ഒത്തൊരുമിക്കുന്ന അപൂർവ്വ കൂട്ടായ്മ 31 ന് വൈകീട്ട് 6ന് കുഞ്ഞിമംഗലം ഗവ: സെൻട്രൽ യു.പി.സ്‌കൂളിൽ നടക്കും. കുഞ്ഞിമംഗലം സർഗ്ഗ മംഗല സംഘടിപ്പിക്കുന്ന പരിപാടി കൊച്ചി ബിനാലെ സ്ഥാപകനും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്് എം.കുഞ്ഞിരാമൻ, ലളിതകലാ അക്കാഡമി അംഗം രവീന്ദ്രൻ തൃക്കരിപ്പൂർ തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിൽ ഗുരുക്കൻമാരെ ആദരിക്കുകയും ദീപക് മല്ലറുടെ സംഗീതത്തിനനുസരിച്ച് ചിത്രകാരൻമാർ പ്രത്യേകം സജ്ജമാക്കിയ ഗാലറിയിൽ ചിത്രങ്ങൾ വരക്കുകയും ചെയ്യും.

ഉമ്മൻചാണ്ടി ഇന്ന് തില്ലങ്കേരിയിൽ

മട്ടന്നൂർ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ചേരും. മട്ടന്നൂർ നിയോജക മണ്ഡലത്തിലെ തില്ലങ്കേരി വാഴക്കാലിൽ രാവിലെ ഒൻപതേ മുപ്പതിന് നടക്കുന്ന കുടുംബയോഗത്തിൽ പങ്കെടുക്കും.