പുതിയതെരു: ദേശീയപാതയിൽ വളപട്ടണം കെ.സി.പമ്പിന് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വ്യാഴാഴ്ച്ച പുലർച്ചെയാണ് സംഭവം. ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു.കണ്ണൂരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് താഴെക്ക് മറിയുകയായിരുന്നു.