മട്ടന്നൂർ: യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മട്ടന്നൂരിൽ എത്തിയ ഉമ്മൻചാണ്ടിക്ക് ആവേശോജ്വലമായ സ്വീകരണം. ജനറൽ സെക്രട്ടറി ആയതിനു ശേഷം ആദ്യമായി തില്ലങ്കേരിയിലെത്തിയ അദ്ദേഹത്തെ യു.ഡി.എഫിന്റെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് വേദിയിലേക്ക് നയിച്ചത്.ഭരണ ഘടന നമുക്ക് നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് അധികാത്തിൽ വരണം. നമുക്ക് നൽകുന്ന അവകാശത്തെ ചോദ്യം ചെയ്യുന്നവരെ ബാലറ്റിലൂടെ മറുപടി പറയണമെന്ന് വാഴക്കാലിൽ നടന്ന കുടുംബ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ .പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.കെ പി പ്രഭാകരൻ , ചന്ദ്രൻ തില്ലങ്കേരി, സോണി സെബാസ്റ്റ്യൻ, അൻസാരി തില്ലങ്കേരി, വി ആർ ഭാസ്‌കരൻ ,ഇല്ലിക്കൽ അഗസ്റ്റി,ഇ.പി ഷംസുദ്ധിൻ ,മഗരറ്റ് ജോസ്, പി ജയേഷ് എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ യു.ഡി.ഡബ്ളു..എഫിന്റെ മഹിളാസഭ
തളിപ്പറമ്പ്:യുഡിഎഫ് വനിതാ വിഭാഗമായ യുഡിഡബ്ല്യുഎഫിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ സംഘടിപ്പിച്ച മഹിളാ സഭ എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സാജിത,ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.സുരേന്ദ്രൻ, എ.പി അബ്ദുല്ലക്കുട്ടി, എം കെ ഷബിത, പി ടി ജോസ്, സി എ അജീർ, കെ നബീസാ ബീവി, ടി സരസ്വതി, സുനിജ ബാലകൃഷ്ണൻ,
ഡോ: കെ.വി. ഫിലോമിന വത്സലാ പ്രഭാകരൻ, എം മൈമൂനത്ത്, എം കെ ഷബിത, കെ പി ഖദീജ, കെ അഫ്‌സത്ത്, കെ കെ അബ്ദുറഹ്മാൻ, ടി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.