കണ്ണൂർ: കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതിയുടെ പേരിലുള്ളത് ഒരു കോടിയുടെ ആസ്‌തി. ഭർത്താവിന്റെ പേരിലുള്ള ആസ്‌തിയും ഒരു കോടി രൂപയിലേറെ. ഇന്നലെയാണ് പി.കെ. ശ്രീമതി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പി.കെ. ശ്രീമതിയുടെ കൈവശം 5500 രൂപയും ഭർത്താവിന്റെ കൈവശം 4500 രൂപയുമുണ്ട്. 48,72,492 രൂപയുടെ ബാങ്ക് നിക്ഷേപവും 46 ലക്ഷത്തിന്റെ ഭൂസ്വത്തും മൂന്ന് ലക്ഷത്തിന്റെ സ്വർണവുമടക്കം 97,77,992 രൂപയുടെ ആസ്‌തിയുണ്ട്. ശ്രീമതിക്ക് സ്വന്തമായി വാഹനമില്ല. ഭർത്താവിന് നിസാൻ കാറും 37,83,850 രൂപയും 89 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. ശ്രീമതിയുടെ പേരിൽ കണ്ണൂർ, വയനാട്, തിരുവനന്തപുരം ജില്ലകളിൽ സമരവുമായി ബന്ധപ്പെട്ട് പത്ത് കേസുകളുണ്ട്.