കണ്ണൂർ/കാസർകോട്: കണ്ണൂർ , കാസർകോട് പാർലമെന്റ് മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ പി.കെ.ശ്രീമതിയും കെ.പി. സതീഷ് ചന്ദ്രനും ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
കാസർകോട്ട് വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. സജിത് ബാബുവിന്റെ മുമ്പാകെയാണ് സതീഷ് ചന്ദ്രൻ പത്രിക സമർപ്പിച്ചത്. രണ്ടു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. ഡമ്മി സ്ഥാനാർത്ഥിയായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. സി .എച്ച് കുഞ്ഞമ്പുവും പത്രിക നൽകിയിട്ടുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ. കെ .ജി മന്ദിരത്തിൽ നിന്നും എൽ .ഡി. എഫ് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയാണ് സതീഷ് ചന്ദ്രൻ കളക്‌ട്രേറ്റിലെത്തി പത്രിക സമർപ്പിച്ചത്. കാസർകോട്ടെ ആദ്യപത്രികയായാണ് കെ പി സതീഷ് ചന്ദ്രന്റേത്. ഇടതുമുന്നണി നേതാക്കളായ മന്ത്രി ഇ ചന്ദ്രശേഖരൻ, സിറ്റിംഗ് എം.പി പി .കരുണാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗം സി .എച്ച് കുഞ്ഞമ്പു, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്, എൽ. ജെ .ഡി ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണൻ, കെ. വി. കുഞ്ഞിരാമൻ, എം.എൽ.എമാരായ ടി .വി. രാജേഷ്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാൽ, സി .കൃഷ്ണൻ, മുൻ എം. എൽ എ കെ. കുഞ്ഞിരാമൻ, ടി .കൃഷ്ണൻ, പി .എ നായർ, വി .കെ രാജൻ, ടി. കെ രവി, ടി .കെ രാജൻ, ടി .എം. എ കരീം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം. അനന്തൻ നമ്പ്യാർ തുടങ്ങിയ നേതാക്കൾ പത്രിക നൽകാൻ ഒപ്പമുണ്ടായിരുന്നു.
കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥികളായി പി .കെ ശ്രീമതി ജില്ലാ കളക്ടർ മീർ മുഹമ്മദലി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡമ്മി സ്ഥാനാർത്ഥിയായി കെ.പി. സഹദേവനും പത്രിക സമർപ്പിച്ചു.
രാവിലെ 11 മണിയോടെയാണ് പി .കെ. ശ്രീമതി പത്രിക നൽകിയത്. വ്യവസായ മന്ത്രി ഇ .പി. ജയരാജൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,സി.പി.എം ജില്ലാസെക്രട്ടറി എം. വി. ജയരാജൻ, സി. രവീന്ദ്രൻ എന്നിവർക്കൊപ്പമാണ് ശ്രീമതിപത്രിക സമർപ്പിക്കാനെത്തിയത്. പി.കെ.ശ്രീമതി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. എസ്.യു.സി.ഐ സ്ഥാനാർഥി ആർ. അപർണ പത്രിക നൽകിയിരുന്നു.
വൈദ്യുതി മുടങ്ങും
മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാലോട്ടുപള്ളി, വെമ്പടി, പരിയാരം, കോടതിപരിസരം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാതമംഗലം ടൗൺ, ഹൈസ്‌കൂൾ ഭാഗം, ചമ്പാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹാജി റോഡ്, ജി എം യു പി, ദുബായ് ഹോസ്പിറ്റൽ, മൊട്ടാമ്പ്രം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.