പരീക്ഷാ ടൈംടേബിൾ
ഏപ്രിൽ 10ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽ.എം പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷ മാറ്റിവെച്ചു
ഏപ്രിൽ 3ലെ മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷയും 6 ന് നടക്കും. മറ്റുദിവസങ്ങളിലെ പരീക്ഷൾക്ക് മാറ്റമില്ല.
ഹാൾ ടിക്കറ്റ്
രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/വിദൂര വിദ്യാഭ്യാസം, ഏപ്രിൽ 2019) പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നിശ്ചിത കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ പരീക്ഷാ വിഭാഗത്തിൽ അന്വേഷിക്കേണ്ടതാണ്. ഫോൺ: 0497 2715478