പേരാവൂർ: മീപ്പുരച്ചാലിൽ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം.കഴിഞ്ഞ ഒരാഴ്ചയോളമായി ബാവലിപ്പുഴയോരത്ത് തമ്പടിച്ച കാട്ടാനക്കൂകൂട്ടം നിരവധി കർഷകരുടെ കാർഷിക വിളകൾ നശിപ്പിച്ചു.മഠപ്പുരച്ചാൽ സ്വദേശികളായ കുഞ്ഞാമൻ, മിനി, റീന, ജിബിൻ എന്നിവരുടെ തെങ്ങ്, വാഴ, കൈതച്ചക്ക തുടങ്ങിയ വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.കൂടാതെ ജിബിൻ കൃഷി ആവശ്യത്തിനായി പറമ്പിൽ സൂക്ഷിച്ചിരുന്ന വളവും ആനകൾ നശിപ്പിച്ചു. പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളികൾക്കും കാട്ടാനയുടെ സാന്നിദ്ധ്യം ഭീഷണിയായിരിക്കുകയാണ്.വേനൽ കടുത്തതോടെ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കാട്ടാനകൾ കാടിറങ്ങി നാട്ടിൽ വിലസുന്നതുമൂലം നേരം ഇരുട്ടിയാൽ ഭീതി മൂലം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.