കണ്ണൂർ:കായികരംഗത്ത് സർവകലാശാലയിൽ മികച്ചനേട്ടം കൈവരിച്ച കോളേജുകൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും ജിമ്മി ജോ‌‌ർജ്ജ് ട്രോഫിയും തുടർച്ചയായ 18-ാം വർഷവും എസ്.എൻ. കോളേജ് നിലനിർത്തി. 426 പോയിന്റ് നേടിയാണ് കോളേജ് ഈവർഷം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

ഇന്നലെ താവക്കര കാമ്പസിൽ നടന്ന ചടങ്ങിൽ പ്രൊ വൈസ് ചാൻസിലർ പ്രൊഫ. പി.ടി. രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ബാബു ആന്റോ അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. കെ. അജയകുമാർ, വി.എ. വിൽസൺ, എസ്.എൻ. കോളേജ് പ്രിൻസിപ്പാൾ ശിവദാസൻ തിരുമംഗലത്ത്, ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഫൽഗുണൻ, കെ. യാസിർ എന്നിവർ സംസാരിച്ചു.