കാക്കയങ്ങാട്: പെൻഷൻ വിതരണത്തിനിടെ യുവതിക്ക് സൂര്യാഘാതമേറ്റു.തില്ലങ്കേരി സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് എ.അജിതയ്ക്കാണ് മച്ചൂർമലയിൽ വച്ച് സൂര്യാഘാതമേറ്റത്. കഴുത്തിനും മുഖത്തും പൊള്ളലേറ്റ അജിത മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തലച്ചങ്ങാട് സ്വദേശിനിയാണ് അജിത.


തീ പിടുത്തം

പേരാവൂർ: അറയങ്ങാട് സ്‌നേഹഭവന് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ തീപ്പിടുത്തമുണ്ടായി. ഇന്നലെ ഉയോടെയായിരുന്നു സംഭവം. പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് തീയണച്ചു.