തൃക്കരിപ്പൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുൽ ഗാന്ധി വായനാടിൽ മത്സരിക്കുമെന്ന പ്രഖ്യാപനം യു.ഡി. എഫ് അണികളിൽ ആവേശം ഉണർത്തി. ഇന്നലെ വൈകീട്ട് തൃക്കരിപ്പൂർ ടൗണിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചു പ്രകടനം നടത്തി. വി. കെ ബാവ, അഡ്വ. എം.ടി.പി കരീം, ടി.പി അഹമ്മദ് ഹാജി, എ.സി അതാവുള്ള, ഒ.ടി അഹമ്മദ് ഹാജി, എൻ.കെ.പി മുഹമ്മദ്, എസ്. കുഞ്ഞഹമ്മദ്, സത്താർ വടക്കുമ്പാട്, വി.ടി ഷാഹുൽ ഹമീദ്, പി.കെ.എം കുട്ടി , സി.എ കരീം, കെ.വി മുകുന്ദൻ, പി. കുഞ്ഞിക്കണ്ണൻ, പി.വി കണ്ണൻ, കെ.വി വിജയൻ നേതൃത്വം നൽകി
തിരഞ്ഞെടുപ്പ് പരിശീലനം:
പങ്കെടുക്കാത്തവർ വിശദീകരണം നൽകണം
കാസർകോട് : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശീലന ക്ലാസിൽ പങ്കെടുക്കാത്ത പോളിംഗ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിസൈഡിംഗ് ഓഫിസർ/ പോളിംഗ് ഓഫീസർ എന്നീ ചുമതലയുള്ള ജീവനക്കാർക്കായി ഈ മാസം 27 മുതൽ 29 വരെ പെരിയ, തൃക്കരിപ്പൂർ പോളിടെക്നിക്ക് കോളേജുകളിൽ ഒന്നാം ഘട്ട പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാത്തവർ ഇന്നു വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാ കളക്ടർക്ക് മുമ്പാകെ വിശദീകരണം നൽകണം. അല്ലാത്ത പക്ഷം ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.