പയ്യന്നൂർ: പ്രമുഖ കോൺഗ്രസ്സ് നേതാവും സാമൂഹ്യസാംസ്കാരിക പ്രവർത്തകനുമായിരുന്ന പരേതനായ വി.ചന്ദ്രശേഖരൻ വൈദ്യരുടെ ഭാര്യ മൂരിക്കൊവ്വലിലെ എം. ജാനകി അമ്മ (79) നിര്യാതയായി. പയ്യന്നൂർ ടൗൺ ബേങ്ക് മുൻ ഡയരക്ടരായിരുന്നു. മക്കൾ: പ്രേമ സുധ (റിട്ട. അധ്യാപിക), സുജാത (റിട്ട. നഴ്സിംഗ് സൂപ്രണ്ട് ), എം. പ്രദീപ് കുമാർ (ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി), എം. രാജീവൻ (വിജയാബേങ്ക്). മരുമക്കൾ: ചന്ദ്രൻ (പാലക്കാട്), കൃഷ്ണൻകുട്ടി (കോഴിക്കോട്), ബിന്ദു (അധ്യാപിക, ജി.എൽ.പി സ്കൂൾ പയ്യന്നൂർ), വിനയകുമാരി (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: എം. രുഗ്മിണി, സാവിത്രി, ശ്രീധരൻ, പരേതനായ എം.രാഘവൻ മാസ്റ്റർ.