മാനന്തവാടി: 2000 രൂപയുടെ കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ പറ്റിച്ചു. എരുമത്തെരുവ് ഗോരിമൂലയിൽ വാടക വീട്ടിൽ താമസിക്കുന്ന അറക്കൽ മിനിയാണ് വഞ്ചിക്കപ്പെട്ടത്.
മാനന്തവാടി മുനിസിപ്പൽ ബസ്‌സ്റ്റാന്റ് പരിസരത്ത് ലോട്ടറി വിൽപ്പന നടത്തുന്ന മിനിക്ക് 2000 രൂപ നൽകി ഒരാൾ
30 രൂപ വിലയുള്ള അക്ഷയയുടെ 30 ടിക്കറ്റുകൾ വാങ്ങുകയായിരുന്നു.
2000 രൂപ നൽകി ബാക്കി വാങ്ങാതെ പറഞ്ഞ് വിരുതൻ സ്ഥലം വിടുകയായിരുന്നു. ഒരു മൊബൈൽ നമ്പർ മിനിക്ക് നൽകുകയും ചെയ്തു. ലോട്ടറി അടിച്ചാൽ വരാമെന്നു പറഞ്ഞാണ് ഇയാൾ പോയത്
പിന്നീടാണ് കിട്ടിയത് കള്ളനോട്ടാണെന്ന് മനസ്സിലായത്.