മാനന്തവാടി: കണ്ണൂർ സർവകലാശാല ഇന്റർ ബിഎഡ് വോളിബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് ഒമ്പതിന് മാനന്തവാടി മേരിമാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സർവ്വകലാശാല മാനന്തവാടി ക്യാമ്പസ് ഡയറക്ടർ ഡോ.പി.കെ.പ്രസാദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യൂണിവേഴ്സിറ്റി ടീച്ചർ എജൂക്കേഷൻ സെന്റർ കാസർകോട്, സൈനമ്പ് മെമ്മോറിയൽ ബിഎഡ് കോളേജ് ചെർക്കള, പി കെഎം മടമ്പം, കേയി അഞ്ചരക്കണ്ടി, മലബാർ പേരാവൂർ, ഗവ: ബ്രണ്ണൻ കോളേജ് ടീച്ചർ എജൂക്കേഷൻ തലശ്ശേരി, യൂണിവേഴ്സിറ്റി ടീച്ചർ എജൂക്കേഷൻ സെന്റർ മാനന്തവാടി എന്നീ ടീമുകളാണ് പ്രഥമ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ആദ്യമായിട്ടാണ് സർവ്വകലാശാല തലത്തിൽ ഇന്റർ ബിഎഡ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പ് 9ന് രാവിലെ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ കോഴ്സ് ഡയറക്ടർ എ.സജിത്ത്, കോർഡിനേറ്റർ ജിസഫ്രാൻസിസ്, സി എച്ച് ഗണേഷ്‌കുമാർ, എം ബി ശരത്കുമാർ, വി.അഷ്‌കർ എന്നിവർ പങ്കെടുത്തു.