പുൽപ്പള്ളി: സ്‌കൂൾ ബസ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളി സ്റ്റേഷനിലെ എ എസ് ഐ എം.കെ. സാജുവിനെ ആദരിച്ചു. ജനമൈത്രി പൊലീസിന്റെ സേവന പ്രവർത്തനങ്ങളെ മാനിച്ചാണ് ആദരവ് നൽകിയത്. ആദിവാസി വിദ്യാർത്ഥികളെയടക്കം വിദ്യാലയങ്ങളിൽ എത്തിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് ബേബി കൈനിക്കുടി പറഞ്ഞു. പി.ഐ ഉതുപ്പ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി.വിൽസൺ, പി.പി ജോർജ്ജ്, കുര്യാക്കോസ്, പി.ബി.ശിവദാസ് എന്നിവർ സംസാരിച്ചു.
(ഫോട്ടൊ- സ്‌കൂൾ ബസ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളി സ്റ്റേഷനിലെ എ എസ് ഐ എം. കെ. സാജുവിനെ ആദരിക്കുന്നു.)