കൽപ്പറ്റ: വയനാട് ജില്ലയിൽ പല ഭാഗങ്ങളിലും ഹോംസ്‌റ്റേകളിലും റിസോർട്ടുകളിലും ലോഡ്ജുകളിലും ഹോട്ടലുകളിലും, കൂടാതെ സ്വകാര്യ വ്യക്തികൾ സ്വന്തം വീടുകളിലും വിദേശ പൗരന്മാരെ അനധികൃതമായി താമസിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. ഇങ്ങനെ താമസിക്കുന്ന വിദേശ പൗരന്മാരുടെ വിവരങ്ങൾ പൊലീസിൽ യഥാസമയം അറിയിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നതായും ഇപ്രകാരം ചെയ്യുന്നത് ഫോറിനേഴ്സ് ആക്ട് പ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വികരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.