മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഇനി ഓൺലൈൻ വഴി
മറ്റ് സർവകലാശാലകളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നവർ ഇനി മുതൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റിനായി സർവകലാശാലയിൽ എത്തേണ്ടതില്ല. certificates.uoc.ac.in എന്ന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത് 135 രൂപ ഫീസ് സർവകലാശാലാ ഫണ്ടിൽ ഓൺലൈൻ വഴി അടച്ച് മൈഗ്രേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാം. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും അവസാനം പഠിച്ച കോഴ്സിന്റെ ഒറിജിനൽ ടി.സിയും പ്രൊവിഷണൽ/ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റ് അനുവദിക്കുന്ന മുറയ്ക്ക് എസ്.എം.എസ്/ ഇ-മെയിൽ വഴി സന്ദേശം ലഭിക്കും. യൂസർ ഐ.ഡി യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പൂർവവിദ്യാർത്ഥി സംഗമം മാറ്റി
ഒമ്പതിന് നടത്താനിരുന്ന ബോട്ടണി പഠനവകുപ്പിലെ പൂർവവിദ്യാർത്ഥി സംഗമം മാർച്ച് 23-ലേക്ക് മാറ്റി.
പരീക്ഷ
ആറാം സെമസ്റ്റർ ബി.ബി.എ-എൽഎൽ.ബി (ഓണേഴ്സ്, 2011 സ്കീം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ 11-ന് ആരംഭിക്കും.
എൽഎൽ.ബി പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ എൽഎൽ.ബി (യൂണിറ്ററി), ഒമ്പതാം സെമസ്റ്റർ ബി.ബി.എ - എൽഎൽ.ബി, ഒമ്പതാം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.