calicut-university
calicut university

പരീക്ഷ അപേക്ഷ

വിദൂരവിദ്യാഭ്യാസം വഴി പുനഃപ്രവേശനം/ സ്ട്രീം ചേഞ്ച് നേടിയവർക്ക് ആറാം സെമസ്റ്റർ റഗുലർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ ബി.എസ്.സി/ ബി.എം.എം.സി/ ബി.എ അഫ് സൽ - ഉൽ - ഉലമ പരീക്ഷയ്ക്ക് എട്ട്, ഒമ്പത് തീയതികളിൽ അപേക്ഷിക്കാം.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

പരീക്ഷ

നാലാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2012 മുതൽ പ്രവേശനം) പരീക്ഷ 18-ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എൽഎൽ.എം (2015 മുതല്‍ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ 27-ന് ആരംഭിക്കും.

ബി.എം.എം.സി പ്രാക്ടിക്കൽ

ബി.എം.എം.സി അഞ്ച്, ആറ് സെമസ്റ്റർ പ്രാക്ടിക്കൽ/ വൈവാവോസി ഷെഡ്യൂൾ വെബ്സൈറ്റിൽ.

മൂല്യനിർണയ ക്യാമ്പ്

ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് 11-ന് കോഴിക്കോട് ഫാറൂഖ് കോളേജിലും (നോർത്ത് സോൺ), പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും (സൗത്ത് സോൺ) നടക്കും.

ഒന്നാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് 13-ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലും (നോർത്ത് സോൺ), നെന്മാറ എന്‍.എസ്.എസ് കോളേജിലും (സൗത്ത് സോൺ) നടക്കും. പി.ജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അദ്ധ്യാപന പരിചയമുള്ളവർ ക്യാമ്പിൽ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.