അഭിമുഖങ്ങൾ മാറ്റി
സ്പെസിമെൻ കളക്ടർ (ബോട്ടണി) തസ്തികയിലേക്ക് 11-നും, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് 12-നും നടത്താനിരുന്ന അഭിമുഖങ്ങൾമാറ്റി.
അപേക്ഷ ക്ഷണിച്ചു
കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, സർവകലാശാലാ സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/ പാർട്ട്ടൈം), സാശ്രയ കോളേജുകൾ എന്നിവയിൽ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ ഫണ്ടിലേക്ക് ഇ-പേമെന്റായി 525 രൂപ (എസ്.സി/ എസ്.ടി 177 രൂപ) ഫീസടച്ച് 20-നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് രജിസ്റ്റർ ചെയ്യണം. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. യോഗ്യതാ മാര്‍ക്ക് ലിസ്റ്റിന്റെ ഒറിജിനൽ സെപ്തംബർ 30-നകം സമർപ്പിക്കണം. മറ്റ് സർവകലാശാല/ സ്ഥാപനത്തിൽ നിന്നുള്ള ബിരുദധാരികൾ റഗുലർ സ്ട്രീമിൽ (10+2+3 അല്ലെങ്കിൽ 10+2+4) പഠനം പൂർത്തീകരിച്ചവരാവണം. അപേക്ഷകർ കെമാറ്റ് കേരള/ സിമാറ്റ്/ കാറ്റ് യോഗ്യത നേടിയിരിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ (എസ്.സി/ എസ്.ടി വിഭാഗം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം) എന്നിവ സഹിതം 20-ന് വൈകിട്ട് അഞ്ച് മണിക്കകം ഹെഡ് ഒഫ് ദ ഡിപ്പാർട്ടുമെന്റ്, ഡിപ്പാര്‍ട്ടുമെന്റ് ഒഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് www.cuonline.ac.in . ഫോൺ: 0494 2407363, 2407016.
പരീക്ഷാ നടത്തിപ്പ്: ചെക്കുകൾ കൈപ്പറ്റണം
വിവിധ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്ക് പ്രതിഫലമായി നല്‍കിയ ചെക്കുകളുടെ വിവരങ്ങൾ www.uoc.ac.in ൽ. നേരിട്ടോ/അധികാരപ്പെടുത്തിയ കത്തുമായോ സർവകലാശാലാ ഫിനാൻസ്-എക്സാം അക്കൗണ്ട്സ് വിഭാഗവുമായി ബന്ധപ്പെട്ട് കൈപ്പറ്റണം.
സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
എൽഎൽ.ബി (2008 സ്കീം) ആറാം സെമസ്റ്റർ (ത്രിവത്സരം-2008 മുതൽ 2012 വരെ പ്രവേശനം), പത്താം സെമസ്റ്റർ (പഞ്ചവത്സരം-2008 മുതൽ2010 വരെ പ്രവേശനം) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും.
2005 മുതൽ പ്രവേശനം നേടി എല്ലാ അവസരങ്ങളും കഴിഞ്ഞ ബി.കോം വിദ്യാര്‍ത്ഥികൾക്കുള്ള പാർട്ട് മൂന്ന് (പേപ്പർ ഒന്ന് മുതൽ പതിനേഴ് വരെ) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ 27-ന് ആരംഭിക്കും.
ബി.എസ്.സി മാത്തമാറ്റിക്സ് എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്സ് പ്രോജക്ട്/ വൈവ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ മാത്തമാറ്റിക്സ് അദ്ധ്യാപകര്‍ മാര്‍ച്ച് 21-ന് രാവിലെ 10.30-ന് തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ഹാജരാകണം.
എം.എ മലയാളം മൂല്യനിര്‍ണയ ക്യാമ്പ്
ഒന്നാം സെമസ്റ്റര്‍ എം.എ മലയാളം (സി.യു.സി.എസ്.എസ്) ഡിസംബര്‍ 2018 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് 12-ന് പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജില്‍ നടക്കും. പി.ജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അദ്ധ്യാപന പരിചയമുള്ളവര്‍ ക്യാമ്പില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.