chennai

കോ​യ​മ്പ​ത്തൂ​ർ​:​ ​നി​ർ​ണാ​യ​ക​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഒ​രു​ ​ഗോ​ളി​ന് ​പി​ന്നി​ലാ​യ​ ​ശേ​ഷം​ ​മൂ​ന്ന് ​ഗോ​ൾ​ ​തി​രി​ച്ച​ടി​ച്ചാ​ണ് ​ചെ​ന്നൈ​ ​സി​റ്റി​ ​എ​ഫ്.​സി​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​മി​ന​ർ​വ​ ​പ​ഞ്ചാ​ബി​നെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മൂ​ന്നാം​ ​മി​നി​ട്ടി​ൽ​ ​റൊ​ണാ​ൾ​ ​ബി​ലാ​ല​യു​ടെ​ ​ഹെ​ഡ്ഡ​ർ​ ​ഗോ​ളി​ൽ​ ​മി​ന​ർ​വ​ ​മു​ന്നി​ലെ​ത്തി.​ ​തോ​ൽ​വി​ ​കി​രീ​ടം​ ​ഇ​ല്ലാ​താ​ക്കു​മെ​ന്ന​ ​ബോ​ധ്യ​ത്തോ​ടെ​ ​ക​ളി​ച്ച​ ​ചെ​ന്നൈ​ 56-ാം​ ​മി​നി​ട്ടി​ൽ​ ​പെ​ഡ്രോ​ ​മാ​ൻ​സി​ ​പെ​നാ​ൽ​റ്രി​യി​ലൂ​ടെ​ ​നേ​ടി​യ​ ​ഗോ​ളി​ലൂ​ടെ​ ​സ​മ​നി​ല​ ​പി​ടി​ച്ചു.​ ​പി​ന്നീ​ട് ​ഗൗ​ര​വ് ​ബോ​റ​യു​ടെ​ ​ഊ​ഴ​മാ​യി​രു​ന്നു.​ 69​-ാം​ ​മി​നി​ട്ടി​ൽ​ ​ചെ​ന്നൈ​യെ​ ​മു​ന്നി​ലെ​ത്തി​ച്ച​ ​ബോ​റ​ 93ാം​ ​മി​നി​ട്ടി​ൽ​ ​ത​ന്റെ​ ​ര​ണ്ടാം​ ​ഗോ​ളും​ ​നേ​ടി​ ​(3​-1​)​ ​ചെ​ന്നൈ​യു​ടെ​ ​ജ​യം​ ​ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​ഗോ​ൾ​ ​മ​ട​ക്കാ​ൻ​ ​ചെ​ന്നൈ​യ്ക്കാ​യി​രു​ന്നി​ല്ല.​ ​തു​ട​ർ​ന്ന് ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​മി​ക​ച്ച​ ​ആ​ക്ര​മ​ണ​ ​ഫു​ട്ബോ​ൾ​ ​പു​റ​ത്തെ​ടു​ത്താ​ണ് ​അ​വ​ർ​ ​വി​ജ​യം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​
​ലീ​ഗി​ൽ​ ​ആ​കെ​ 21​ ​ഗോ​ൾ​ ​നേ​ടി​യ​ ​പെ​ഡ്രോ​ ​ജാ​വി​യ​ർ​ ​മാ​ൻ​സി​യും​ ​ഒ​മ്പ​ത് ​ഗോ​ൾ​ ​നേ​ടി​യ​ ​സാ​ൻ​ഡ്രോ​യു​മാ​ണ് ​ചെ​ന്നൈ​യെ​ ​ചാ​മ്പ്യ​ൻ​മാ​രാ​ക്കാ​ൻ​ ​പ്ര​ധാ​ന​പ​ങ്കു​വ​ഹി​ച്ച​ത്.​ ​അ​റ്റാ​ക്കിം​ഗ് ​ഫു​ട്ബോ​ൾ​ ​ക​ളി​ച്ച​ ​ചെ​ന്നൈ​ 48​ ​ഗോ​ളു​ക​ളാ​ണ് ​സീ​സ​ണി​ൽ​ ​അ​ടി​ച്ച​ത്.​ 28​ ​ഗോ​ളു​ക​ൾ​ ​വ​ഴ​ങ്ങി.ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​എ​ട്ടാ​മ​താ​യി​രു​ന്ന​ ​ടീ​മി​നെ​ ​ചാ​മ്പ്യ​ന്മാ​രാ​ക്കി​യ​തി​ന് ​പി​ന്നി​ൽ​ ​കോ​ച്ച് ​അ​ക്ബ​ർ​ ​ന​വാ​സി​ന്റെ​ ​ത​ന്ത്ര​ങ്ങ​ളാ​ണ്.