കുറ്റ്യാടി:മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിക്ഷേധിക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ ജാഥയ്ക്ക് ഡി.സി.സി മുൻ പ്രസിഡണ്ട് കെ.സി അബു ജാഥാ ലീഡർ കിളയിൽ രവീന്ദ്രന് പശു കടവിൽ നിന്നും പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. കെ.പി.പ്രവീൺ കുമാർ ,കെ.പി സി സി.എക്യുട്ടീവ് അംഗം കെ.ടി ജെയിംസ്, കോരങ്കോട് ജമാൽ എൻ.കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ.കൃഷ്ണൻ മാസ്റ്റർ, അബ്ദുൾ റസാഖ്, സനൽ വക്കത്ത്, വി.ടി ശ്രീധരൻ, ബാബു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം വഹിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജന:സിക്രട്ടറി എൻ.സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. കിളയിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സൂഫിയാൻ ചെറുവാടി, കെ.ടി ജയിംസ്, കെ.കൃഷ്ണൻ മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ, ജമാൽ കോരങ്കോട്, എൻ.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, വി.ടി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.