കുറ്റ്യാടി : കേരള എൻ.ജി.ഒ യൂനിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉത്തിഷ്ഠത ജാഗ്രത എന്ന സന്ദേശവുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്ന കലാജാഥയ്ക്ക് കുറ്റ്യാടിയിൽ വരവേൽപ്പ് നൽകി. സംഗീത ശിൽപ്പങ്ങൾ, നാടകം, നാടൻ പാട്ടുകൾ തുടങ്ങിയ കലാപരിപാടികളാണ് അരങ്ങേറിയത്. കരിവെള്ളൂർ മുരളി ,ജയകുമാർ അന്നശ്ശേരി, സുരേഷ് ബാബു ജനാർദ്ദനൻ ഇരിങ്ങണ്ണൂർ, രാധാകൃഷ്ണൻ പേരാമ്പ്ര, വിജയൻ കോവൂർ മനോജ് നാരായണൻ തുടങ്ങിയവർ കലാജാഥയുടെ അണിയറപ്രവർത്തനങ്ങൾക്ക് നേതൃത്വമേകി.