കുറ്റ്യാടി :രാഷ്ടീയ പ്രതിയോഗികളെ നിഷ്ഠൂരമായി കൊലക്കത്തിക്കിരയാക്കുന്ന കൊലയാളികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകി മഹത്വവൽകരിക്കാനുള്ള നീക്കം സമാധാന കാംക്ഷികളോടുള്ള വെല്ലുവിളിയാണെന്നും അതാണ് സി.പി.എം കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ പറഞ്ഞു. അടുക്കത്ത് മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലം പ്രസിഡണ്ട് കിളയിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി സി മെമ്പർ കെ.ടി.ജെയിംസ്, കാവിൽ പി.മാധവൻ, കോരങ്കോട്ട് മൊയ്തു, സുഫിയാൻ ചെറുവാടി, കോരങ്കോട്ട് ജമാൽ, വി.ടി.ശ്രീധരൻ ,കെ.പി.അബ്ദുൽ റസാഖ് ,പി.കെ.സുരേന്ദ്രൻ, കെ.സി കൃഷ്ണൻ,നിഷ കൊല്ലിയിൽ, ബിബിപാറക്കൽ, ബീന ആലക്കൽ, മത്തത്ത് കണാരൻ, നൽവക്കത്ത്, റീജ നടുക്കണ്ടി ,ആലി, സുമേഷ് എന്നിവർ സംസാരിച്ചു.