എൻജിനിയറിംഗ് കോളേജിൽ ഒഴിവുകൾ
എൻജിനിയറിംഗ് കോളേജിൽ (ഐ.ഇ.ടി) വിവിധ അദ്ധ്യാപക, അനദ്ധ്യാപക ഒഴിവുകളിൽ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 25. പ്രോഗ്രാമർ, പ്ലേസ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ (ഇക്കണോമിക്സ്, പി.ടി, ഫിസിക്കൽ എഡ്യുക്കേഷൻ), ഇൻസ്ട്രക്ടർ തസ്തികകളിലാണ് ഒഴിവുകൾ. വിരമിച്ചവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി അദ്ധ്യാപക തസ്തികയ്ക്ക് 65 വയസ്, അനദ്ധ്യാപക തസ്തികയ്ക്ക് 60 വയസ്. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് വെവ്വേറെ അപേക്ഷിക്കണം. വിവരങ്ങൾക്ക് www.cuiet.info.
പമ്പ് ഓപ്പറേറ്റർ നിയമനം
എൻജിനിയറിംഗ് വിഭാഗത്തിലേക്ക് പമ്പ് ഓപ്പറേറ്ററെ ദിവസ വേതന നിരക്കിൽ (700 രൂപ) നിയമിക്കുന്നതിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. അവസാന തീയതി 20. വിവരങ്ങൾക്ക് www.uoc.ac.in.
എം.പി.എഡ് പരീക്ഷ
രണ്ടാം സെമസ്റ്റർ എം.പി.എഡ് (2014 മുതല്‍ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 20-ന് ആരംഭിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.ആർക് അഡ്വാൻസ്ഡ് ആർകിടെക്ചർ/ സസ്റ്റെയ്‌നബിൾ ആർകിടെക്ചർ (സി.യു.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
വനിതകൾക്ക് സൗജന്യ ഖുർആൻ പഠനവേദി
ഇസ്ലാമിക് ചെയർ ഏപ്രിൽ, മേയ് മാസങ്ങളിൽ വനിതകൾക്ക് മാത്രമായി സൗജന്യ ഖുർആൻ പഠനക്ലാസ് നടത്തുന്നു. എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്ലാസ്. രജിസ്ട്രേഷന് ഫോൺ: 7025851490, 8113815263.