കുറ്റ്യാടി:ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളം റസിഡൻസ് അസോസിയേഷൻ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 305 വീടുകളിൽ ബഡ് ചെയ്ത മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. മൂന്ന് വർഷം കൊണ്ട് നടപ്പിലാക്കുന്ന ഹരിതഗ്രാമം പദ്ധതിയിൽ മാലിന്യ സംസ്‌ക്കരണം, ജൈവ പച്ചക്കറി കൃഷി, പൊതുയിടങ്ങളിലെ ഹരിത വത്ക്കരണം ,പുഴയോരങ്ങളിൽ മുളവത്ക്കരണം, കരനെൽകൃഷി സമ്പൂർണ്ണ ഫലവൃക്ഷ ഗ്രാമം എന്നിവയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ചെറുവോട്ട് നിർവഹിച്ചു. എൻ പി വിജയൻ , സാം ഫിലിപ്പ്, കെ കെ അശോകൻ ബൽരാജ് കെ. വി.എം മൊയ്തു നിസാർ പുഞ്ചങ്കണ്ടി എൻ കുഞ്ഞമ്മദ് എന്നിവർ ആശംസകൾ നേർന്നു. പ്രൊജക്ട് കോഡിനേറ്റർ അബ്ദുല്ല സൽമാൻ സെഡ് എ പദ്ധതി വിശദീകരിച്ചു. സതിഷ് ബാബു കെ സ്വാഗതവും ഷഹർബാനു കെ.വി നന്ദിയും പറഞ്ഞു.
നിർവ്വഹിക്കുന്നു