കുറ്റ്യാടി: കായക്കൊടി മണ്ഡലം കോൺഗ്രസ് കൺവെൻഷൻ തളിക്കരയിൻ വച്ച് നടന്നു. കായക്കൊടി പഞ്ചായത്തിൽ കോൺഗ്രസ്സിന്റെ പ്രചരണ ബോർഡുകളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചതിൽ യോഗം പ്രതിഷേധിച്ചു. കായക്കൊടി തളിക്കര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും യോഗം ആവശ്യപെട്ടു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കോരങ്കോട്ട് മൊയ്തു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.പി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. അനന്തൻ കിഴക്കയിൽ, ഒ.രവീന്ദ്രൻ മാസ്റ്റർ, ഒ.പി. മനോജൻ, വി.പി.കുമാരൻ, ആർ സജീവൻ, കെ.വി കണാരൻ, യു.വി രവി, ശ്രീധരൻ, കെ.പി.ബിജു.കെ.വി ബാലൻ, യു വി.സി അമ്മദ് ഹാജി, കെ.സന്ധ്യ, യു വി ബിന്ദു.പത്മനാഭൻകരണ്ടോട് എന്നിവർ സംസാരിച്ചു.